ഡയമണ്ട് ബാർ
ഡയമണ്ട് ബാർ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള ലോസ് ആഞ്ചലസ് കൌണ്ടിയിലെ ഒരു നഗരമാണ്. 2014 ലെ കണക്കുകളനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 56,784 ആയിരുന്നു. ഇത് 2000 ലെ സെൻസസിൽ 56,287 ആയിരുന്നു. 1918 ൽ ഒരു മേച്ചിൽപ്പുറത്തിൻറെ ഉടമയായിരുന്ന ഫ്രെഡറിക് ഇ. ലൂയിസ് രജിസ്റ്റർ ചെയ്ത "diamond over a bar" എന്ന ഇരുമ്പ് ഉൽപ്പന്നത്തിൻറെ വാണിജ്യ നാമത്തിലാണ് ഈ നഗരം അറിയപ്പെടുന്നത്. ഒരു പബ്ലിക് ലോസ് ഏഞ്ചൽസ് കൗണ്ടി ഗോൾഫ് കോഴ്സാണ് നഗരത്തിന്റെ പ്രധാന സവിശേഷത. ഡയമണ്ട് ബാർ കണ്ട്രി എസ്റ്റേറ്റ്‍സ് എന്ന സ്വകാര്യ സംരക്ഷിത സമുദായത്തിന്റെ ആസ്ഥാനവും സ്ഥിതിചെയ്യുന്നു.
Read article